Monday, August 11, 2008

സ്വപ്നം

സ്വപ്നം കാണാന്‍ ഇഷ്ടമുള്ള രണ്ടുകിളികള്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ പോലും സ്വപ്നം കണ്ടിട്ടില്ലാത്ത കിളികള്‍.
ആണവനിലയത്തിനടുത്തുള്ള ഒരു മരത്തിനു മുകളിലായിരുന്നു അവരുടെ താമസം.
അവര്‍ ഈശ്വരനോടു പ്രാര്‍ത്ഥിച്ചു.

"സ്വപ്നം കാണിച്ചുതരണേ" എന്ന്

ഈശ്വരന്‍ ചോദിച്ചു

"സ്വപ്നം കാണാത്ത നിങ്ങളാണു ഭൂമിയിലെ ഭാഗ്യവാന്മാര്‍"

"അല്ല ഞങ്ങള്‍ നിര്‍ഭാഗ്യവാന്മാരാണു. സ്വപ്നം കണ്ടേ തീരു"

"ശരി അങ്ങനെയാവട്ടെ"
അന്നു രാത്രി അവര്‍ സ്വപ്നം കണ്ടു

"തൊട്ടടുത്തുള്ള ആണവനിലയം അപകടത്തിലായി, ചുറ്റുപാടുമുള്ള ലക്ഷക്കണക്കിനാളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു.
നിലയത്തില്‍ നിന്നുള്ള കൊടുംചൂട്‌ ഭൂമിയെ വിഴുങ്ങാന്‍ പോകുന്നു
ഈശ്വരാ!!
ഈ കൊടുംചൂടില്‍ ഞങ്ങളും വെന്തുമരിക്കുമല്ലോ....

ഇല്ല....

ഞങ്ങള്‍ക്കു വെന്തുമരിക്കാന്‍ വയ്യ

അവര്‍ മരത്തിനു മുകളില്‍നിന്നു താഴെയുള്ള തടാകത്തിലേയ്ക്ക്‌ ചാടി മരിച്ചു

സ്വപ്നം അയഥാര്‍ത്ഥവും അവരുടെ മരണം യഥാര്‍ത്ഥവുമായിരുന്നു.